തെന്നിന്ത്യന്‍ താരം ജയ് വെള്ളിത്തിരയില്‍ എത്തിയിട്ട് 15 വര്‍ഷമായി. താരം വെള്ളിത്തിരയില്‍ എത്തിയതിന് ഏറെ കടപ്പെട്ടിരിക്കുന്നത് ഇളയദളപതി വിജയ് യോടാണ്. 2002ല്‍ വിജയ് നായകനായ ഭഗവതി ചിത്രത്തിലൂടെയാണ് ജയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

വിജയ് യുടെ സഹോദരന്‍റെ വേഷത്തിലായിരുന്നു അന്ന് അഭിനയിച്ചത്. എന്നാല്‍ ഇതിനെല്ലാം നന്ദി അറിയിക്കുന്നത് വിജയ് യോടാണ്. തന്നെ വിശ്വസിച്ചതിനും അഭിനയിക്കാന്‍ അവസരം നല്‍കിയതിനും ജയ് നന്ദി അറിയിച്ചു. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് താരം പറഞ്ഞത്.വിജയ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ സിനിമയില്‍ എത്തില്ലായിരുന്നുവെന്നും താരം പറയുന്നു.

 ഭഗവതിക്ക് ശേഷം 2007 ല്‍ പുറത്തിറങ്ങി ചെന്നൈ 600028 എന്ന സിനിമയില്‍ ജയ് യുടെ വേഷം ശ്രദ്ധേയമായിരുന്നു. പിന്നീട് ഇറങ്ങിയ സുബ്രഹ്മണ്യപുരം ജയ് യുടെ കരിയറിനെ മാറ്റി മറിച്ചു. വെങ്കിട്ട് പ്രഭുവിന്റെ പാര്‍ട്ടി എന്ന ചിത്രത്തിലാണ് ജയ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Scroll to load tweet…