നടന്‍ ജയന്‍റെ സഹോദരന്‍റെ മകനാണ് ആദിത്യന്‍. കലോത്സവ വേദികളിലൂടെയാണ് അമ്പിളി ദേവി അഭിനയ രംഗത്തേക്ക് എത്തിയത്

കൊല്ലം: നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടന്‍ ജയന്‍റെ സഹോദരന്‍റെ മകനാണ് ആദിത്യന്‍. കലോത്സവ വേദികളിലൂടെയാണ് അമ്പിളി ദേവി അഭിനയ രംഗത്തേക്ക് എത്തിയത്.

ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീന്‍ സീരിയലുകളിലൂടെയാണ് അമ്പിളി ദേവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ആദിത്യനും ഒരുപിടി സീരിയല്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.