മലയാള സിനിമാ ലോകത്തെ തന്നെ നടുക്ക തരത്തലാണ് അബിയുടം മരണം. ഒരു കാലത്ത് സ്‌റ്റേജ് ഷോകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് അബി മുഹമ്മ. ആമിന താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി കാണികളെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മലയാളത്തിന് സ്വന്തം നടനാണ് അബി.  ഇങ്ങനെ കഴിവുള്ള ഒട്ടേറെ കലാകാരന്‍മാരുണ്ടെഅങ്കിലും അബി ഇടയ്ക്ക് വച്ച് സിനിമാ മിമിക്രി ലോകത്തു നിന്നും അപ്രത്യക്ഷമായിരുന്നു.

 ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ്  ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമയിലേക്ക് മടങ്ങി വന്നത്.  എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്ന് അബി നേരകത്തെ പറഞ്ഞിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍  ചിലപ്പോള്‍ സംവിധായകയന്റെയടുത്ത് ഇല്ലായിരിക്കാം തലേല്‍ എഴുത്തു പോലെയല്ലേ നടക്കൂ എന്നുമായിരുന്നു അബിയുടെ പ്രതികരണം.

 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗങ്ങളിലൂടെയാണ് അബി എന്നും മലയാളികള്‍ക്ക് പ്രിയങ്കരനായത്. നടന്‍ ദിലീപ്, നാദിര്‍ഷ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളില്‍ എത്തിയിരുന്നു. മിമിക്രിയിലൂടെയാണ്  സിനിമയിലെത്തിയതെങ്കിലും സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിക്കാന്‍ ഈ കലാകാരന് കഴിഞ്ഞു. 

 രക്തസംകബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അബി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വ്ച്ചായിരുന്നു അബിയുടെ മരണം. യുവ നടന്‍ ഷെയിന്‍ നിഗം മകനാണ്.