എന്നാലും ഞാന്‍ ഒരു പരാജയമാണ്. എന്നില്‍ തന്നെ വിശ്വസിക്കാന്‍ എനിക്ക് സാധിക്കാത്തതാകാം പരാജയ കാരണം. സിനിമ നടനെന്ന നിലയില്‍ പരാജയമാകാന്‍ കാരണവും ഞാന്‍ തന്നെയാണ് കാര്‍ത്തിക് പറയുന്നു. എഞ്ചിനിയറിംഗ് പഠനംപൂര്‍ത്തിയാക്കിയ കാര്‍ത്തിക് 2000ല്‍ അലൈപായുതെ എന്ന സിനിമയിലെ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്.
പിന്നീട് യുവ, കണ്ട നാള്‍ മുതല്‍, യാരടി നീ മോഹിനി, ദൈവ തിരുമകള്‍, വെപ്പം, പസങ്ക 2 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്നു ഹിന്ദി ചിത്രങ്ങളിലും കാര്‍ത്തിക് വേഷമിട്ടിട്ടുണ്ട്. 2012ല്‍ ധര്‍മയുദ്ധം എന്ന ടിവി സീരിയലിലും കാര്‍ത്തിക് വേഷമിട്ടിട്ടുണ്ട്. പിന്നണി ഗായിക സുചിത്ര രാമധുരൈയെയാണ് കാര്‍ത്തിക വിവാഹം ചെയ്തിരിക്കുന്നത്.
