സംവിധായകൻ സുഭാഷ് ഗായ്‍ക്കെതിരെ പരാതി നല്‍കി നടി കെയ്റ്റ് ശര്‍മ്മ. ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കെയ്റ്റ് ശര്‍മ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
സംവിധായകൻ സുഭാഷ് ഗായ്‍ക്കെതിരെ പരാതി നല്‍കി നടി കെയ്റ്റ് ശര്‍മ്മ. ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കെയ്റ്റ് ശര്‍മ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പക്ഷേ ഒരിക്കലും കരുതാത്ത സംഭവം സുഭാഷ് ഗായ്‍യില്‍ നിന്നുണ്ടായി- കെയ്റ്റ് ശര്‍മ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സുഭാഷ് ഗായ് ബലാല്‍സംഗം ചെയ്‍തെന്ന് മറ്റൊരു യുവതി സാമൂഹ്യമാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. അതേസമയം മിടു മൂവ്മെന്റിനെ പിന്തുണയ്‍ക്കുന്ന ആളാണ് താനെന്നായിരുന്നു സുഭാഷ് ഗായ് പറഞ്ഞത്. ചെറിയ കാലത്തെ പ്രശസ്തി വേണ്ടി ആരോപണങ്ങളുണ്ടാകരുത്. എന്റെ പദവി ഇല്ലാതാക്കാൻ ശ്രമിക്കുന്നതില്‍ സങ്കടമുണ്ട്. എന്റെ വക്കീല്‍ അക്കാര്യങ്ങള്‍ പരിശോധിക്കും- സുഭാഷ് ഗായ് പറഞ്ഞു.