പഴയ അയല്‍കാരന്‍റെ അതെ സൗഹൃദമാണ് ഇപ്പോഴും. വിഷമഘട്ടങ്ങളില്‍ കൂടെ നില‍്ക്കുന്ന മമ്മുട്ടിയെകുറിച്ചാണ് കുഞ്ചന് പറയാന്‍ ഏറ്റവും ഇഷ്ടം.

മമ്മുട്ടിക്ക് ഇക്കുറി ആദ്യം ജൻമദിന ആശംസ നൽകാനായില്ലെന്ന സങ്കടമാണ് പഴയ അയല്‍വാസിയായ നടന്‍ കുഞ്ചന്. കൊച്ചി പനമ്പള്ളി നഗറിലെ പതിറ്റാണ്ടുകളുടെ അയൽപക്ക ബന്ധമായിരുന്നു ഇരുവരും തമ്മിൽ. താമസം ഇളംകുളത്തേക്ക് മാറ്റിയെങ്കിലും ഇപ്പോഴും ഊഷ്മളമാണ് ആ സൗഹൃദം.

ഒരു വര്‍ഷം മുമ്പുവരെ കുഞ്ചന്‍റെ ഏറ്റവും വലിയ സന്തോഷം മമ്മുട്ടിയുടെ അയല്‍വാസിയെന്നതായിരുന്നു. സൂപ്പര്‍ താരം പനമ്പള്ളി നഗര്‍വിട്ടുപോയെങ്കിലും സ്നേഹത്തിന് ഒരു കുറവുമില്ലെന്നാണ് കുഞ്ചന്‍ പറയുന്നത്.പഴയ അയല്‍കാരന്‍റെ അതെ സൗഹൃദമാണ് ഇപ്പോഴും. വിഷമഘട്ടങ്ങളില്‍ കൂടെ നില‍്ക്കുന്ന മമ്മുട്ടിയെകുറിച്ചാണ് കുഞ്ചന് പറയാന്‍ ഏറ്റവും ഇഷ്ടം.

YouTube video player

പനമ്പള്ളി നഗറില്‍ മമ്മുട്ടിക്ക് വീട് വെക്കാന്‍ ഭൂമി കണ്ടെത്തി കൊടുത്തത് കുഞ്ചനാണ്. അന്നുമുതല്‍ അടുത്തറിയാല്‍ തുടങ്ങിയ അയല്‍വാസിയില്‍ കുഞ്ചന്‍ കണ്ടെത്തിയ എറ്റവും വലിയ ഗുണം ആരോഗ്യത്തിലുള്ള ശ്രദ്ധയാണ്. ആരോഗ്യത്തില്‍ നന്നായി ശ്രദ്ധിക്കുന്നതുകോണ്ട് സൂപ്പര്‍ സ്റ്റാര്‍ ഒരു നൂറുവയസുവരെയെങ്കിലും കുറഞ്ഞത് ജീവിക്കട്ടെയന്നാണ് ആശംസ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona