നടന്‍ നീരജ് മാധവ് വിവാഹിതനായി

First Published 2, Apr 2018, 2:17 PM IST
actor neeraj madhav marriage
Highlights
  • പരന്പരാഗത ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ പുലര്‍ച്ചെ കണ്ണൂരില്‍ വച്ചു നടത്തിയ ശേഷമാണ് വിവാഹസംഘം താലിക്കെട്ടിനായി കോഴിക്കോടെത്തിയത്. 

കണ്ണൂര്‍/കോഴിക്കോട്: നടന്‍ നീരജ് മാധവന്‍ വിവാഹിതനായി. കോഴിക്കോട് നടന്ന ചടങ്ങിൽ മലാപറന്പ് സ്വദേശി ദീപ്തിക്ക് യുവതാരം താലി ചാർത്തി. പണിമുടക്ക് ദിവസമായിരുന്നു വിവാഹമെങ്കിലും ഒട്ടും മാറ്റു കുറയാതെ ആയിരുന്നു വിവാഹചടങ്ങുകള്‍. 

പരന്പരാഗത ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ പുലര്‍ച്ചെ കണ്ണൂരില്‍ വച്ചു നടത്തിയ ശേഷമാണ് വിവാഹസംഘം താലിക്കെട്ടിനായി കോഴിക്കോടെത്തിയത്. സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ച് പതിനൊന്നരക്കും പന്ത്രണ്ടേകാലിനും ഇടയിലുള്ളശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിക്കെട്ട്. 

ചടങ്ങിന് സാക്ഷികളായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം രാഷ്ട്രീയ, സാമൂഹ്യ, സിനിമാമേഖലയിലെ പ്രമുഖരുമെത്തിയിരുന്നു.നവവധൂവരൻമാർക്ക് ആശംസകളുമായി നീരജിന്‍റെ സഹപ്രവര്‍ത്തകരായ സുരേഷ് കൃഷ്ണ, വിജയ് ബാബു,കോഴിക്കോട് നാരായണന്‍ നായര്‍  എന്നിവരെത്തി. 

വേളിക്ക് വെളുപ്പാൻ കാലം എന്ന അടിക്കുറിപ്പോടെ ദൃശ്യങ്ങൾ രാവിലെ തന്നെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായി ഈയാഴ്ച കൊച്ചിയിൽ വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്.ടിസിഎസ്സില്‍ സോഫ്റ്റ് വേര്‍ എഞ്ചിനീയറായ ദീപ്തി കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്.
 

loader