ആരാധകന്‍ മലയാളി ആണെന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാല്‍ അയാള്‍ മലയാളി അല്ലെന്നും ഈജിപ്ഷ്യനാണെന്നും പുതിയ ട്വീറ്റിലൂടെ പൃഥ്വി വ്യക്തമാക്കി
കൊച്ചി; മലയാള യുവ നടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനായ പൃഥ്വിരാജ് സുകുമാരന് രാജ്യമാകെ ആരാധകരുണ്ട്. ബോളിവുഡിലടക്കം മിന്നിതിളങ്ങിയിട്ടുള്ള താരം സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള തിരക്കിലാണ്. അതിനിടിയിലാണ് റഷ്യയിലെ കബാബ് ഷോപ്പില്‍ വച്ച് കണ്ട ആരാധകനെ കുറിച്ച് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്.
റഷ്യയിലെ കബാബ് ഷോപ്പില്‍ വച്ച് ആരാധകനെ കണ്ടെന്നും 'കൂടെ' എന്ന ചിത്രം ഇഷ്ടമായതായി അയാള്‍ പറഞ്ഞെന്നുമായിരുന്നു പൃഥ്വി ആദ്യം കുറിച്ചത്. ആരാധകന്‍ മലയാളി ആണെന്നാണ് ആദ്യം ഏവരും കരുതിയത്. എന്നാല്‍ അയാള്‍ മലയാളി അല്ലെന്നും ഈജിപ്ഷ്യനാണെന്നും പുതിയ ട്വീറ്റിലൂടെ പൃഥ്വി വ്യക്തമാക്കി.
റഷ്യയില്‍ കണ്ട ആരാധകനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരോട് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്‍റെ ട്വീറ്റ്. റഷ്യയിലെ കബാബ് ഷോപ്പില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാല്‍ മലയാള സിനിമകള്‍ കാണാറുണ്ട്. ഈജിപ്ഷ്യന്‍ സബ് ടൈറ്റിലുകള്‍ ഉപയോഗിച്ചാണ് കാണാറുള്ളതെന്നാണ് ആരാധകന്‍ പറഞ്ഞത്. എന്നാല്‍ മലയാള സിനിമയുടെ ഈജിപ്ഷ്യന്‍ സബ്ടൈറ്റില്‍ എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. മലയാള സിനിമയെ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പൃഥ്വി കുറിച്ചു.
