'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടിയുടെ ഭാഗമായി ആരാധകരെ കാണാന്‍ രജനീകാന്ത് എത്തുന്നു. ഡിസംബര്‍ 26 മുതല്‍ പുതുവര്‍ഷം വരെയാണ് കൂടിക്കാഴ്ച. ഏകദേശം 20 ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ ഈ ദിവസങ്ങളില്‍ സൂപ്പര്‍സ്റ്റാറിനെ കാണാനായി എത്തും.

അതേസമയം ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമായവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രമേ ഇതിന് സാധിക്കുകയുള്ളുവെന്ന് സംഘാടകര്‍ അറിയിച്ചു. രജനീകാന്ത് തന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ആരാധകരെ കാണുന്നതെന്നും അഭ്യൂഹങ്ങളുണ്ട്.