
മലയാള സിനിമാ ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവേക് പദ്മക്ക് താലി ചാര്‍ത്തിയത്. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും ഭര്‍ത്താവ് സുരേഷ് കുമാറും വധുവിനെ കതിര്‍ മണ്‍പത്തിലേക്ക് ആനയിച്ചു. ഇരുവരുടെയും മക്കളായ പാര്‍വതിയും കീര്‍ത്തിയും ഒപ്പം സുരേഷ് ഗോപിയുടെ ഭാര്യ രാധികവും താലവുമായി അകമ്പടിയേകി.
മമ്മൂട്ടിയാണ് മോതിരം കൈമാറിയത്. നടന്‍ ജയറാം വരനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പാര്‍വതിയും മേനകയും ചേര്‍ന്ന് വധു വരന്മാര്‍ക്ക് മധുരം നല്‍കി. സംവിധായകന്‍ ജോഷി, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മലയാള സിനിമാലോകം ഒന്നാകെ വധൂവരന്‍മാരെ അനുഗ്രഹിച്ചു. രതീഷിന്റെ ഭാര്യ ഡയനാ രണ്ടു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
