കൊച്ചി: നടന്‍ ദിലീപിന് പിന്തുണയുമായി സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിന്റെ സ്വകാര്യജീവിതം തകര്‍ക്കാന്‍ ഏഴ് വര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സലീം കുമാര്‍ ആരോപിച്ചു. എല്ലാ ചരട് വലികളും കഴിഞ്ഞ് ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. പ്രതിയായ സുനില്‍കുമാറിനേയും ആക്രമിക്കപ്പെട്ട നടിയേയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ലെന്നും വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണമെന്നും ഫേസ്ബുക് പോസ്റ്റില്‍ സലീം കുമാര്‍ പറയുന്നു.സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ടെന്നും അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗമാണെങ്കിലും എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ലെന്നും സലീംകുമാര്‍ പറയുന്നു.