കൊച്ചി: രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ വീണ്ടും.അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ചിരിക്കുന്ന സന്ദേശം എന്ന സംവാദപരിപാടിയില്‍ വിശിഷ്ടാഥിതിയായി സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
തെറിവിളിയും വെല്ലുവിളിയുമാണ് ഇന്നത്തെ രാഷ്ട്രീയക്കാരുടെ ശീലം. ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ടവരുടെ സേച്ഛ്വാധിപത്യമായി മാറിയിരിക്കുന്നു.കൊള്ളാവുന്നവനെ ഒരു പാര്‍ട്ടിക്കും വേണ്ട.
ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമയുടെ കാലികപ്രസക്തിയാണ് പരിപാടിക്ക് ഈ പേരിടാന്‍ കാരണമായതെ എഎപി നേതാവ് സാറാ ജോസഫ് വ്യക്തമാക്കി.
