മകളുടെ കായിക മത്സരം കാണാന്‍ താരജാഡയില്ലാതെ വിജയ് മറ്റ് കാണികളുടെ ഇടയിൽ ഇരുന്ന് മകളുടെ മൽസരം കാണുന്ന വിജയ്‌യുടെ ചിത്രം വൈറല്‍

അജിതിനു പിന്നാലെ മകളുടെ മത്സരം കാണാനെത്തിയ ദളപതി വിജയ്‌യുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരജാഡകളില്ലാതെ സാധാരണക്കാരനെ പോലെ മറ്റ് കാണികളുടെ ഇടയിൽ ഇരുന്ന് മകളുടെ ബാഡ്മിന്റൻ മൽസരം കാണുന്ന വിജയ്‌യുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. 

മകൾ ദിവ്യ സാഷ, സ്കൂളിൽ നടന്ന ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കുന്നത് കാണാനാണ് വിജയ് എത്തിയത്. സാഷ ബാഡ്മിന്റൻ കളിക്കുന്നതും അത് കണ്ടുകൊണ്ട് വിജയ് ഗ്യാലറിയിൽ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. 

സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചു. നേരത്തെ തല അജിത് തന്റെ മക്കളുടെ സ്കൂൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങളും ആരാധകലോകം ഏറ്റെടുത്തിരുന്നു. ഇപ്പോൾ ദളപതി ആരാധകർക്കും ആഘോഷത്തിന് വകനൽകുന്നതാണ് വിജയ്‌യുടേതായി പുറത്തുവന്നിരിക്കുന്ന ചിത്രങ്ങൾ.

വിജയ്‌യുടെ മകള്‍ ദിവ്യ സാഷ