സൂപ്പര്‍സ്റ്റാര്‍ വിക്രമിന്‍റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി എം കെ നേതാവ് കരുണാനിധിയുടെ ചെറുമകള്‍ തേന്‍മൊഴിയുടെയും കവിന്‍ കെയര്‍ ബിസിനസ്സ് ഗ്രൂപ്പ് ഉടമ സി കെ രംഗനാഥന്റെയും മകന്‍ മനു രജ്ഞിത്താണ് അക്ഷിതയ്ക്ക് മിന്നുചാര്‍ത്തിയത്.
കരുണാനിധിയുടെ ഗോപാല്‍പുരത്തുള്ള വസതിയില്‍ ബന്ധുക്കാള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. സിനിമാ ലോകത്തുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കായുള്ള വിവാഹ സത്കാരം അടുത്ത ദിവസം ചെന്നൈയില്‍ നടക്കും. അക്ഷിതയും മനുവും ഏറെ നാളായി പ്രണയത്തിലായിരുന്നു.
