ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍ കെ നഗര്‍ മണ്ഡലത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയം നീങ്ങുന്നത്. ഇതിനിടയില്‍ ആര്‍ കെ നഗറില്‍ മത്സരിക്കാനൊരുങ്ങി തമിഴ് നടന്‍ വിശാല്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അഭിനേതാക്കളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍. 

നേരത്തേ സാമൂഹ്യപ്രശ്‌നങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കി തന്റെ രാഷ്ട്രീയ പ്രവേശന സൂചന വിശാല്‍ നല്‍കിയിരുന്നു. വിശാല്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഡിസംബര്‍ 17നാണ് ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.