കൊച്ചി: ചാനലുകൾ നടത്തുന്ന അവാർഡ് ഷോകളിൽ താരങ്ങൾ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി ഫിലിം ചേംബർ രംഗത്ത്. ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫിലിം ചേംബർ താരസംഘടനയായ അമ്മയുമായി ചർച്ച നടത്തും. നിർമാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നിവരുടെ സംഘടനകളാണ് തിങ്കളാഴ്ച താരസംഘടനയുമായി സംസാരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മുൻപ് സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചാനൽ റൈറ്റ്സും വിറ്റ് പോയിരുന്നു. എന്നാൽ കുറച്ചുകാലമായി തീയറ്ററിൽ ഓടുന്ന ചിത്രങ്ങൾ മാത്രമാണ് ചാനലുകൾ വാങ്ങുന്നത്. ഇതുകാരണം ഈ വർഷം നാൽപ്പതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് സാറ്റ്ലെറ്റ് റൈറ്റ് തുക ലഭിച്ചത്. ചാനലുകളുടെ ഈ നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഫിലിം ചേംബർ ചാനൽ അവാർഡ് നൈറ്റുകളിൽ നിന്നും താരങ്ങൾ മാറി നിൽക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.