കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഡ്ഹോക് കമ്മറ്റിയിൽ നിന്നും പുതിയ രാജി. 

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഡ്ഹോക് കമ്മറ്റിയിൽ നിന്നുമാണ് പുതിയ രാജി. നടി ആശ അരവിന്ദ് ആണ് രാജിവച്ചത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിവെക്കുന്നതായി ആശ അരവിന്ദ് മെസ്സേജ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭരണസമിതി രാജിവച്ചതിന് പിന്നാലെ മല്ലിക സുകുമാരനും ഇന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ ആശയുടെ രാജി വിവരം പുറത്തുവരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം രാജിവച്ച ഭരണസമിതിയിലെ അംഗമായിരുന്നു ആശ അരവിന്ദ്. അവര്‍ക്ക് എതിരെയായിരുന്നു അമ്മ അംഗങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയതും. ആ ഭരണ സമിതി രാജിവച്ച് ഒഴിഞ്ഞതിന് പിന്നാലെ വന്ന അഡ്ഹോക്ക് കമ്മിറ്റിയില്‍ എങ്ങനെയാണ് ആശ അംഗമാകുക എന്ന ചോദ്യം കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് കമ്മിറ്റിയില്‍ താനില്ലെന്ന് പറഞ്ഞ് ആശ രാജി വച്ചത്. സംഘടയില്‍ നിന്നും പോയ ആളുകള്‍ എല്ലാവരും ചേര്‍ന്ന് ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിലും ആശ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുൻ ഭരണ സമിതിയുടെ നിരവധി പദ്ധതിയില്‍ ആശയും അംഗമായിരന്നു. കഴിഞ്ഞ ദിവസം ഇക്കാര്യങ്ങളില്‍ അടക്കം ചോദ്യം ഉയര്‍ന്നിരുന്നു.

വലിയ ചര്‍ച്ചകള്‍ക്കും നടകീയ രംഗങ്ങള്‍ക്കും ഒടുവിലായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ഭരണ സമിതി കഴിഞ്ഞ ദിവസം രാജിവച്ചത്. പിന്നാലെ പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോനി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരെയാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming