കൊച്ചി: പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തു. രാവിലെ കളമശ്ശേരി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അജുവിനെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തത്. സംഭവത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അജു വര്‍ഗീസ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് താനാണെന്ന് നടന്‍ സമ്മതിച്ചതായും പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചത് അറിയാതെ സംഭവിച്ചതാണെന്ന് നടന്‍ സമ്മതിച്ചതായും പോസ്റ്റിടാന്‍ ഉപയോഗിച്ച ഫോണ്‍ കസ്റ്റഡിയിലെടുത്തതായും സിഐ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഫോണന്‍റെ ശാസ്‌ത്രീയ പരിശോധന ഫലം കിട്ടിയ ശേഷം നടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ നേരത്തെ ഖേദം അറിയിച്ചിരുന്നതായി അജു വര്‍ഗീസും പ്രതികരിച്ചു.

നടി ആക്രമിച്ച കേസില്‍ ദീലിപിനെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് ദിലീപിനെ പിന്തുണച്ച് നടന അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പീഡനത്തിനിരയായ നടിയുടെ പേര് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പോലീസ് അജു വ‍ര്‍ഗീസിനെതിരെ കേസ് എടുത്തത്. പീ‍ഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിന് 228 എ വകുപ്പ് പ്രകാരമായിരുന്നു കേസ്.