Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ വൈശാഖിനെ ചോദ്യം ചെയ്യുന്നു

actress attack case director vysakh
Author
First Published Aug 10, 2017, 11:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ വൈശാഖിനെ ചോദ്യം ചെയ്യുന്നു. ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ സംവിധായകനാണ് വൈശാഖ്. ഈ ചിത്രത്തെക്കുറിച്ച് മുഖ്യ പ്രതി സുനില്‍ കുമാറിന്റെ കത്തില്‍ പരാമര്‍ശമുണ്ട്. സൗണ്ട് തോമയുടെ ചിത്രീകരണ സമയത്ത് സുനില്‍കുമാര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനെ പിന്തുണച്ച് വൈശാഖ് രംഗത്ത് വന്നിരുന്നു. ദിലീപിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാവില്ലെന്നും ദിലീപിനെ അവിശ്വസിക്കില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. ദിലീപിനെ പിന്തുണച്ച വൈശാഖിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios