കൊച്ചി: കൊച്ചിയില്‍ നടി അക്രമണത്തിനെതിരായ കേസില്‍ നടന്‍ ദിലീപിനെതിരെ പോലീസ് വിശദമായ അന്വേഷണം നടത്തുന്നു. ദിലീപിന്റെ സിനിമകളെക്കുറിച്ചും പോലീസ് പരിശോധന നടത്തും. 2013 മുതലുള്ള ദിലീപിന്റെ സിനിമകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സിനിമകളുടെ സെറ്റില്‍ സുനില്‍കുമാര്‍ ജോലി ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യുമെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ്ജ് വ്യക്തമാക്കി. ആരെയൊക്കെ ചോദ്യം ചെയ്യുമെന്ന് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറയും. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘം വിപുലീകരിക്കും . കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ എഡിജിപി ബി.സന്ധ്യയ്ക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
