Asianet News MalayalamAsianet News Malayalam

നടിക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

actress attack suni told the quotation was given by women
Author
First Published Feb 23, 2017, 6:48 AM IST

തിരുവനന്തപുരം:  നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പര്‍സര്‍ സുനി നടിയോട് പറഞ്ഞുവെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ക്വട്ടേഷന്‍ ആണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് നടി പറഞ്ഞിട്ടും അവര്‍ ഉപദ്രവം തുടര്‍ന്നതായും   അവള്‍ വെളിപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി വ്യകതമാക്കി.

പിറകില്‍ സ്ത്രീ ആണെന്ന കാര്യം ചിലപ്പോള്‍ സുനി മനപൂര്‍വ്വം കേസിനെ വഴിതിരിച്ച് വിടാനുള്ള വഴിയായിട്ടാകും കണ്ടതെന്നാണ് തന്റെ സംശയമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ പ്രമുഖ നടനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന ആക്ഷേപം വെറുതെയാണെന്നും സിനിമ ഇല്ലകതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്തരം ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്നും നടി പറഞ്ഞു. 

പ്രമുഖ നടനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.സംഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടി പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി മലയാളത്തിലെ പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി.

Follow Us:
Download App:
  • android
  • ios