സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് വഴുതിവീഴുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നടി കീര്‍ത്തി സുരേഷ് ആണ് വഴുതി വീഴുന്നതെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. സാവിത്രി സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവമെന്നാണ് പ്രചരിക്കുന്നത്.

അതേസമയം അത് നടി കീര്‍ത്തി സുരേഷ് അല്ലെന്നാണ് താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രചരിക്കുന്ന വീഡിയോയുമായി കീര്‍ത്തിക്ക് ഒരു ബന്ധവുമില്ലെന്നും പറയുന്നു. കീര്‍ത്തി സുഖമായിരിക്കുന്നുവെന്നും താരമിപ്പോള്‍ മറ്റൊൊരു തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.