ന്യൂയോർക്കിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്. അതേസമയം ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് താരം ട്വിറ്റിലൂടെ അറിയിച്ചു.
ചെന്നൈ: തെന്നിന്ത്യൻതാരം ഹൻസിക മോട്വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. ന്യൂയോർക്കിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്. അതേസമയം ഫോണ്‍ ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് താരം ട്വിറ്റിലൂടെ അറിയിച്ചു.
സംഭവത്തിൽ ഹന്‍സിക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. നേരത്തെ ഹൻസികയുടെതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പെൺകുട്ടി താനല്ലെന്ന് കാണിച്ച് താരം രംഗത്തെത്തിയിരുന്നു.
ഉലകനായകന്‍ കമൽഹാസന്‍റെ മകളും നടിയുമായ അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തിൽ ചോർന്നിരുന്നു. ബിക്കിനി ധരിച്ച് നിൽക്കുന്ന അക്ഷര ഹാസന്‍റെ സ്വകാര്യ ചിത്രങ്ങളാണ് പുറത്തായത്. സംഭവത്തിൽ അക്ഷരയുടെ മുൻ കാമുകൻ പ്രതിക്കൂട്ടിലായിരുന്നു. അക്ഷരയെകൂടാതെ നടി ആമി ജാക്‌സന്‍റെ സ്വകാര്യ ചിത്രങ്ങളും ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതി നല്‍കിയിരുന്നു. ബോളിവുഡ് താരം ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാന്‍റെ ഫേസ്ബുക്കും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
