ബോളിവുഡ് നടി കൃതികാ ചൗധരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബെന്‍ അന്ധേരിയിലെ വീട്ടിലാണ് കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സായിരുന്നു. മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന് കൃതികാ ചൗധരിയുടെ അയല്‍ക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പൂട്ട് പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തിരിച്ചറിയാനാകാത്ത വിധം അഴകിയിരുന്ന മൃതദേഹം പിന്നീട് ആണ് കൃതികാ ചൗധരിയുടേതാണെന്ന് സ്ഥിരീകരിച്ചത്. കൃതികാ ചൗധരിയുടെ ഫ്ലാറ്റ് മൂന്നുനാല് ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു.