സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റത് പുതുമുഖ താരം ലിന്‍ഡ കുമാറിന്. നടി വീഴുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കീര്‍ത്തി സുരേഷ് ആണെന്നാണ് പ്രചരിച്ചിരുന്നത്.
സിദ്ധിഖ് ചേന്ദമംഗലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്‍റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നടി വീണ് പരുക്കേറ്റത്. കോഴിക്കോട് പേരമ്പ്രയിലെ ജാനകി കാട്ടിലായിരുന്നു ലൊക്കേഷന്‍.
സിനിമയുടെ ഗാനം രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നടിയുടെ കൈയിലും കാലിനും പരിക്കേറ്റിട്ടുണ്ട്. പത്തുദിവസത്തിന് ശേഷം നടി തിരികെയെത്തുമെന്ന് സംവിധായകന്‍ അറിയിച്ചു.

