പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് നസ്രിയ. മലയാളത്തില്‍ മാത്രമല്ല തമിഴിലും നസ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പൃഥിരാജ് നായകനാകുന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. 

നസ്രിയുടെ പിറന്നാളാണ് ഡിസംബര്‍ 20 ന്. കുഞ്ഞനുജത്തിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥിരാജ്. പൃഥിരാജിനോടൊപ്പം നസ്രിയ നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് താരം ആശംസകള്‍ നേര്‍ന്നത്. 

 സിനിമയുടെ ചിത്രീകരണത്തിനായി ഊട്ടിയിലാണ് ഇരുവരും. ചിത്രത്തില്‍ പൃഥിരാജിന്റെ അനുജത്തിയുടെ വേഷമാണ് നസ്രിയ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.