അടുത്തിടെ വിവാഹിതയായ കൂട്ടുകാരിയും നടിയുമായ സ്വാതി റെഡ്ഡിയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പാര്‍വതി. 

ടുത്തിടെ വിവാഹിതയായ കൂട്ടുകാരിയും നടിയുമായ സ്വാതി റെഡ്ഡിയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി പാര്‍വതി. സെപ്തംബര്‍ ഒന്നിന് ഹൈദരാബാദില്‍ നടന്ന ചടങ്ങിലായിരുന്നു സ്വാതി കൂട്ടുകാരന്‍ വികാസിനെ ജീവിത പങ്കാളിയാക്കിയത്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലിനോക്കുന്ന വികാസുമായി സ്വാതി ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തായ സ്വാതിയുടെ വിവാഹ ചടങ്ങിനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പാര്‍വതി പങ്കുവച്ചിരിക്കുന്നത്.

എന്‍റെ ബന്ദിപ്പൂവിന്‍റെ വലിയ ദിവസത്തിലെ നല്ല നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. അമ്മാവന്‍റെയും പപ്പയുടെയും ബേബിയുടെ സുഹൃത്തുക്കളുടെയും അങ്ങനെ ഒത്തിരി പേരുടെ സ്നേഹം. പലരുടെയും ചിത്രങ്ങളില്ലെങ്കിലും നല്ലൊരു ദിവസം നല്‍കിയതിന് പറയാന്‍ വാക്കുകളില്ല.. എന്ന കുറിപ്പോടെയാണ് പാര്‍വതി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram