താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യും: പാര്‍വതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 7:49 PM IST
actress parvathy speaks about AMMA
Highlights

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് നടി പാര്‍വതി

തിരുവനന്തപുരം: താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് നടി പാര്‍വതി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ തന്‍റെ കഥാപാത്രങ്ങള്‍ സഹായിച്ചുവെന്നും  പാര്‍വതി പറഞ്ഞു. സൂര്യഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പ്രസംഗ പരമ്പരയിൽ സംസാരിക്കുകയായിരുന്നു പാര്‍വതി.

കാഞ്ചനമാലയും സേറയും സമീരയും തന്‍റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങൾ തന്ന ഊർജമാണെന്നും പാര്‍വതി പറ‌ഞ്ഞു. കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. അതിനാൽ എപ്പോഴും ആ കഥാപാത്രങ്ങള്‍ കൂടെയുണ്ടാകും- പാര്‍വതി പറ‍ഞ്ഞു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പാർവതിയുടെ പ്രസംഗം.

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പാർവതി പറഞ്ഞു.

വീഡിയോ

 

loader