കംബോഡിയ: സിനിമയില്‍ പ്രേതത്തിന്റെ വേഷം കൈകാര്യം ചെയ്ത നടിയ്ക്ക് ഒടുവില്‍ പ്രേതബാധ. തുടക്കത്തില്‍ തമാശയാണെന്ന് സഹതാരങ്ങള്‍ കരുതിയെങ്കിലും സഹതാരത്തെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതോടെയണ് സംഭവം റിയലാണെന്ന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ തിരിച്ചറിയുന്നത്. കംബോഡിയയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണ സ്വഭാവം കാണിച്ച താരത്തെ സഹതാരങ്ങള്‍ ഒരു റൂമില്‍ ഒറ്റപ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളും പേടിപ്പെടുത്തുന്നതാണ്. സാധാരണ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് അനുഭവപ്പെടുന്ന തോന്നലാണെന്ന ധാരണയെ മാറ്റിമറിക്കുന്നതാണ് ദൃശ്യങ്ങള്‍.