ഗ്ലാമര്‍ വേഷത്തില്‍ ചൂടുപിടിപ്പിക്കുകയും ചുവടുവയ്ക്കുകയും ചെയ്ത് ആളുകളെ ഞെട്ടിച്ച തെന്നിന്ത്യന്‍ താരമായ രംഭ. തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിച്ച ഈ നടി വിവാഹം ശേഷം കാന്നഡയിലായിരുന്നു. എന്നാല്‍ വിവാഹവും വിവാഹമോചനവും രംഭയുടെ ജീവിതത്തിലും ഉയര്‍ച്ചയും വീഴ്ചയുമുണ്ടാക്കി.
വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമില്ലാത്ത പൊതുചടങ്ങുകളില്‍ പങ്കെടുത്താല്‍ ഗോസിപ്പുകള്‍ പതിവാണെന്നും താരം പറയുന്നു. എന്നാല്‍ തന്റെ വിവാഹ മോചന വാര്‍ത്തകളില്‍ കഴമ്പില്ല. സഹോദരന്റെ വിവാഹ മോചന വാര്‍ത്ത ആരൊക്കെയോ ചേര്‍ന്ന് തന്റെ പേരില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും രംഭ പറയുന്നു.
നല്ല സിനിമകള്‍ വന്നാല്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വീട്ടമ്മയുടെ വേഷത്തില്‍ തളച്ചിടാന്‍ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു. കാന്നഡയില്‍ ബിസിനസ്സ് കാര്യങ്ങള്‍ നോക്കി നടത്താന്‍ താനും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ എല്ലാത്തിലും എന്നെ പ്രാപ്തയാക്കുകയായിരുന്നുവെന്നും ഒരു പ്രമുഖ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ രംഭ പറയുന്നു.
ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടയെും കടന്നു പോകും. കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ എല്ലാം സന്തോഷമാകും എന്നു വിശ്വസിക്കാനാണ് തനിക്കിഷ്ടം.
സിനിമയിലെ സുരക്ഷയെ കുറിച്ച് ഇന്ന് വലിയ ചര്‍ച്ചയാണ്. എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകാന്‍ കഴിയണം. കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും താന്‍ അഭിനിയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം ദു:സ്വപ്‌നമാകണേയെന്നാണ് പ്രാര്‍ത്ഥനയെന്നും രംഭ പറഞ്ഞു.
