സിനിമാ വിവാദങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് നടി രോഹിണി. ഒരു സിനിമ റിലീസായതിനു ശേഷം ഉള്ളടക്കത്തെക്കുറിച്ചു സംസാരിക്കാം. റിലീസ് ചെയ്യിപ്പിക്കില്ല എന്ന് എങ്ങനെയാണ് പറയാനാകുക പത്മാവതി, എസ് ദുര്‍ഗ വിവാദങ്ങളില്‍ രോഹിണി പ്രതികരിച്ചു. ഒരു തരം കറുത്ത സ്വാതന്ത്ര്യം ആണ് ഇപ്പോൾ. കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്ത് ഇത്തരം പ്രവണതകൾ എന്നും നടി രോഹിണി ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.