നടി സായ് ധൻസികയ്‍ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. യോഗി ദാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്.
നടി സായ് ധൻസികയ്‍ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. യോഗി ദാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരുക്കേറ്റത്.
കബാലി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് സായ് ധൻസിക. കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രമായിരുന്നു സായ് ധൻസികയ്ക്ക്. നായികപ്രാധാന്യമുള്ള യോഗി ദാ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ധൻസിക. കബാലിയിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ് ആണ് യോഗി ദായിലെ കഥാപാത്രം. നിരവധി സ്റ്റണ്ട് രംഗങ്ങളും ചിത്രത്തിലുണ്ട്. സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധൻസികയുടെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സായ് ധൻസികയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
