ന്യൂഡൽഹി: കന്നഡ ചിത്രം ദണ്ഡുപാളയ-2ൽ നിന്ന് വെട്ടി മാറ്റിയ നഗ്നചിത്രങ്ങൾ ഓൺലൈനിൽ. ചിത്രത്തിലെ നായികയായ സഞ്ജന ഗൽറാണിയുടെ നഗ്ന രംഗങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പോയവാരം റിലീസ് ചെയ്ത ചിത്രത്തില്‍ നിന്ന് സെന്‍സര്‍ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരപീഡനത്തിന് ഇരയാകുന്ന നായികയുടെ രംഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.
എന്നാൽ ചിത്രങ്ങൾ പുറത്തായതിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചുവരുകയാണെന്ന് നടി സഞ്ജന ഗൽറാണിയും സിനിമയുടെ സംവിധായകൻ ശ്രീനിവാസ രാജുവും പറഞ്ഞു. ചിത്രത്തിന്റെ പ്രചാരം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ബോധപൂർവം നഗ്ന രംഗങ്ങൾ ചോർത്തിയതാണെന്ന പ്രചാരണവും ശക്തമാണ്.
എന്നാൽ ജൂലൈ 15ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ നല്ലരീതിയില്‍ സ്വീകരിച്ചുവെന്നും ഇത്തരത്തിലുള്ള പ്രചാരണം ആവശ്യമില്ലെന്നും സഞ്ജന ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തില്‍ മറ്റൊരു നടിക്ക് തന്നേക്കാള്‍ പ്രാധാന്യം നല്‍കിയതായും നടി പരാതിപ്പെട്ടു.
