നീണ്ട ഇടവേളകള്‍ക്ക് ശേഷം ബി ഗ്രേഡ് ചിത്രങ്ങളുടെ താരറാണി ഷക്കീല വീണ്ടും നായികയാകുന്നു. ശീലാവതി, വാട്ട് ദ ഫ*** എന്നാണ് ഷക്കീലയുടെ 250ാമത് ചിത്രത്തിന്‍റെ പേര്. ചിത്രം സൈക്കളോജിക്കല്‍ ത്രില്ലറായിരിക്കുമെന്നും കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തിന്‍റെ നേര്‍ ആവിഷ്കാരമാണ് ചിത്രമെന്നും ഷക്കീല തന്നെ വെളിപ്പെടുത്തുന്നു. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നത്.

യുവ സംവിധായകന്‍ സായ്റാം ദസാരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നൈറ്റ് ഡ്രസില്‍ പുകവലിച്ച് മദ്യം ടേബിളില്‍ വച്ച് അലക്ഷ്യമായി നോക്കുന്ന രംഗമാണ് പോസ്റ്റര്‍. മികച്ച ഒരു തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് ഷക്കീല ഫസ്റ്റ് ലുക്ക് ലോഞ്ചിങ് പരിപാടിയില്‍ പറഞ്ഞു.