ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്ലി ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ്. ഇതില്‍ നിരവധി സിനിമാ താരങ്ങളും കോഹ്ലിയുടെ ആരാധകര്‍ തന്നെയാണ്. അക്കൂട്ടത്തില്‍ ഒരാളാണ് നടി ശ്രദ്ധ കപൂര്‍. കോഹ്ലിയുടെ കടുത്ത ഫാനായാതുകൊണ്ടു തന്നെ കോഹ്ലി ഇരട്ട സെഞ്ചുറി തികയ്ക്കുന്ന സമയം അത്രയും ആകാംക്ഷയോടെയാണ് താരം കണ്ടത്.
മാത്രമല്ല ഇത് കാണുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനും താരം മറന്നില്ല. ഇങ്ങനെയാണ് പ്രിയാ താരത്തോടുള്ള ആരാധന വെളിപ്പെടുത്തിയത്.
വീഡിയോ പങ്കുവച്ചതോടെ കാമുകി അനുഷ്‌ക ശര്‍മ കണ്ടില്ലെങ്കിലെന്താ കോഹ്ലിയുടെ നേട്ടം കാണാന്‍ ശ്രദ്ധ കപൂര്‍ മിസ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി. മാത്രമല്ല കോഹ്ലിയുടെ നേട്ടത്തെ കുറിച്ച് ഒരിക്കല്‍ പോലും അനുഷ്‌ക പ്രതികരിക്കാറില്ല.
പൊതുവേദികളില്‍ ഒന്നിച്ച് എത്താറുണ്ടെങ്കിലും അനുഷ്‌ക കോഹ്ലിയെ കുറിച്ച് ഒന്നും സംസാരിക്കാറില്ല. അതേസമയം അനുഷ്‌കയെ കുറിച്ച് നിരവധി ഇടങ്ങളില്‍ കോഹ്ലി വാചാലനായിട്ടുണ്ട്.
