വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് നടിയും തമിഴ് താരം വിജയകുമാറിന്റെ മകളുമായ വനിത വിജയകുമാര്‍.  എന്നാല്‍ ഷൂട്ടിംഗിനായി നല്‍കിയ വീട്ടില്‍ നിന്ന് സമയം കഴിഞ്ഞിട്ടും വനിത ഇറങ്ങാൻ തയ്യാറായില്ലെന്ന് വിജയ് കുമാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനിത വീട്ടുവിട്ട് നല്‍കുന്നില്ലെന്ന് വിജയകുമാര്‍ മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിനായി വീട് വാടകയ്‍ക്ക് നല്‍കിയതാണെന്നും എന്നാല്‍ സമയം കഴിഞ്ഞും വീട് വിട്ടുനല്‍കിയില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി, വീട്ടിലുണ്ടായിരുന്ന വനിതയും എട്ട് സുഹൃത്തുക്കളെയും ഒഴിപ്പിക്കുകയായിരുന്നു. എന്നാല്‍ വീട് തന്റെ അമ്മയ്‍ക്ക് അവകാശപ്പെട്ടതാണെന്ന് വനിത പറയുന്നു. രാത്രിയില്‍ ധരിച്ചിരുന്ന വസ്‍ത്രം മാത്രമായിട്ടാണ് തന്നെ ഇറക്കിവിട്ടതെന്നും മറ്റൊരു സ്ഥലത്ത് പോകാനില്ലെന്നും വനിത വിജയകുമാര്‍ പറയുന്നു. എന്നാല്‍ അനധികൃതമായി വീടും വസ്‍തുക്കളും പിടിച്ചടക്കാനാണ് വനിത വിജയകുമാര്‍ ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.