'യാത്ര'യില്‍ മമ്മൂട്ടിയുടെ ഭാര്യയും മകളും ഈ നടിമാര്‍

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാതിക്കുന്ന ചിത്രത്തില്‍ വൈഎസ്ആര്‍ ആയി മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. കെ വിശ്വനാഥ് 1992 ല്‍ സംവിധാനം ചെയ്ത സ്വാതി കിരണമായിരുന്നു അവസാന തെലുങ്ക് ചിത്രം. 

യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വൈഎസ്ആറിന്‍റെ ഭാര്യയായ വിജയ ലക്ഷ്മിയായി അഭിനയിക്കുന്നത് തെലുങ്ക് നടി ആശ്രിത വെമുഗന്തിയാണ്. ബാഹുബലിയിലെ അനുഷ്കയുടെ ജേഷ്ഠ സഹോദരിയായി അഭിനയിച്ച് വെമുഗന്തി ശ്രദ്ധ നേടിയിരുന്നു. മികച്ച നര്‍ത്തകിയായ ആശ്രിതയുടെ നൃത്തം കണ്ടാണ് രാജമൗലി അവരെ ബാഹുബലിയിലേക്ക് ക്ഷണിച്ചത്. 

വൈഎസ്ആറിന്‍റെ മകളായ ഷര്‍മിളയുടെ വേഷത്തില്‍ എത്തുന്നത് ഭൂമിക ച്ലളയാണ്. ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഭൂമിക ബ്ലസ്സിയുടെ മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലും നായികയായെത്തി. 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വൈഎസ്ആര്‍ ആണ്.