നടി ഭാവനയുടെയും നിര്‍മ്മാതാവ് നവീന്‍റെയും വിവാഹ ദിനത്തില്‍ പാട്ടുപാടി മലയാളത്തിന്‍റെ താരസുന്ദരികള്‍. സയനോര ഫിലിപ്പ്, രമ്യ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന് പാട്ട്. നടി മ‍‌ഞ്ജു വാര്യര്‍, ഭാമ, നവ്യ, ഭാഗ്യലക്ഷ്മി, മിയ, ശില്‍പ് ബാല, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും പാട്ടിനൊപ്പം ചേര്‍ന്നു. 

ഇന്ന് തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നവീന്‍റെ കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സിനിമാ മേഖലയിലുളളവര്‍ക്കായി വിപുലമായ സല്‍ക്കാരമാണ് ഇരുവരും ഒരുക്കിയത്. 

മമ്മൂട്ടി, പൃഥ്വിരാജ്, സിദ്ധിഖ്, നസ്രിയ, തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങിനെത്തി. ഭാവനയുടെ ആദ്യ കന്നട ചിത്രത്തിന്‍റെ സംവിധായകനായിരുന്നു നവീന്‍. 2002 പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെയാണ് ഭാവന സിനിമാരംഗത്തെത്തിയത്.

View post on Instagram