ഗ്യാങ്സ്റ്റര്‍ ചിത്രമാണ് വാടാ ചെന്നൈ. എഴുപതുകളെയോ എണ്‍പതുകളെയോ ഒക്കെ സൂചിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും തുണികളും ധനുഷും സമുദ്രക്കനിയുമൊക്കെ ധരിക്കുന്നുണ്ട്.
അടുകളത്തിന് ശേഷം വെട്രിമാരന്‍ ധനുഷ് ടീമിന്‍റെ വാടാ ചെന്നൈയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ചിത്രമാണ് വാടാ ചെന്നൈ. ധനുഷിന്‍റെ വ്യത്യസ്തമായ ലുക്കുകളോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ചിത്രമാണ് വാടാ ചെന്നൈ. എഴുപതുകളെയോ എണ്‍പതുകളെയോ ഒക്കെ സൂചിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും തുണികളും ധനുഷും സമുദ്രക്കനിയുമൊക്കെ ധരിക്കുന്നുണ്ട്.

മൂന്ന് ലുക്കുകളിലാണ് ധനുഷിനെ കാണുന്നത്. കട്ട താടിയുള്ള ഒരു ലുക്ക്, താടി കുറവുള്ള ലുക്ക്, താടിയില്ലാത്ത മറ്റൊരു ലുക്ക്. ആന്‍ഡ്രിയ ജെറമിയയും വ്യത്യസ്തമായ ലുക്കുകളില്‍ എത്തുന്നുണ്ട്. ഐശ്വര്യ രാജേഷാണ് മറ്റൊരു നായിക. ഐശ്വര്യയുമായി ഒരു കിസിങ് സീനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
