മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ടീസറിലൂടെ ശാന്തനായ പ്രണവിനെയാണ് കാണിച്ചിരുന്നതെങ്കില്‍ ഇത്തവണ പ്രണവിന്റെ മറ്റൊരു മുഖവുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാണ് ടീസറിലൂടെ കാണിക്കുന്നത്.

സം ലൈസ് ക്യാന്‍ ബി ഡെഡ്‌ലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്‍സണ്‍.

 ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 40 സെക്കന്‍ഡ് ആണ് ആദ്യ ടീസറിന്റെ ദൈര്‍ഘ്യം. കടല്‍ത്തീരത്തിലൂടെ നടന്നകലുന്ന പ്രണവിനെയാണ് ടീസറില്‍ കണ്ടിരുന്നത്. ചിത്രം ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തും.