പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ജനുവരി 26 ന് തിയേറ്റുകളില്‍ എത്തും. ചിത്രം 200 ല്‍ പരം തിയേറ്ററുകളില്‍ പരം തിയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു തുടക്കകാരന് കിട്ടുന്നതില്‍ വച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് പ്രണവിനായി ഒരുങ്ങുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാണ് എന്നിവയ്ക്കാണ്. 

അനുശ്രീ, ഷറഫുദ്ദീന്‍, ലെന, അഥിതി രവി, സിജി വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമായാണിത്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ നരസിംഹം പ്രദര്‍ശനത്തിന് എത്തിയ അതേ ദിവസം തന്നെയാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.