ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്ന് പുറത്തായ മത്സരാർത്ഥി ആദില, ഷോയിലെ ടോപ്പ് 5 പ്രവചനങ്ങൾ നടത്തി. അനുമോൾ വിജയിയാകുമെന്നും ഷാനവാസ്, അനീഷ്, നൂറ, നെവിൻ എന്നിവർ യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ എത്തുമെന്നും ആദില പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7ൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. ​ഗ്രാന്റ് ഫിനാലേക്ക് മുന്നോടിയായുള്ള മിഡ് വീക്ക് എവിക്ഷനിലൂടെ ആദിലയാണ് പുറത്തായിരിക്കുന്നത്. എവിക്ട് ആയതിന് പിന്നാലെ ടോപ് 5 പ്രെഡിക്ഷനുമായി എത്തിയിരിക്കുകയാണ് ആദില. ഏഷ്യാനെറ്റിന് നൽകിയ ആദ്യ പ്രതികരണത്തിലായിരുന്നു ആദിലയുടെ പ്രെഡിക്ഷൻ.

ടോപ് 5ൽ മാത്രമല്ല വിന്നറാകുമെന്ന് പ്രതീക്ഷിക്കുന്നത് അനുമോളെ ആണെന്ന് ആദില പറയുന്നു. ഷാനവാസ്, അനീഷ്, നൂറ, നെവിൻ എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളിൽ എത്തുകയെന്നും ആദില പറയുന്നു. അനുമോൾ, അനീഷ്, നൂറ എന്നിവർക്ക് ആ സ്ഥാനങ്ങൾ കൊടുക്കാനുള്ള കാരണവും ആദില വിവരിക്കുന്നുണ്ട്. ആദിലയുടെ വാക്കുകൾ ചുവടെ.

അനുമോൾ

"വിന്നറാകുക ആനുമോളാണ്. എനിക്ക് തോന്നുന്നു പിആർ ആയിരിക്കാം. അതൊക്കെ നമ്മൾ ഹൗസിൽ സംസാരിച്ച കാര്യമാണ്. നിങ്ങളുടേയും പിആർഒയുടേയും കയ്യിലിരിക്കുന്ന കാര്യമാണത്. 50,000 കൊടുത്താൽ വോട്ട് വാങ്ങാമെന്ന് അനുമോൾ എന്നോട് പറഞ്ഞിരുന്നു. അത്രയും കൊടുത്താൽ മതിയെന്ന് പറഞ്ഞു".

അനീഷ്

"ഫാമിലി വീക്ക് ആയപ്പോഴേക്കും അനീഷേട്ടന് സപ്പോർട്ട് ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പുള്ളി ഒറ്റയാനായി നിന്നപ്പോൾ ആളുകൾക്ക് താല്പര്യമുണ്ടായി. അത്രയും പേരെ എതിരെ നിർത്തിയിലുള്ള ​ഗെയിം ആയതുകൊണ്ട് ആളുകൾക്ക് ഇന്റട്രസ്റ്റിം​ഗ് ആയി കാണണം".

നൂറ

"നൂറയെ നാലാമതാണ് പറഞ്ഞത്. കാരണം മറ്റുള്ളവർക്ക് കുറച്ചു കൂടി ഫാൻ ബേയ്സ് കൂടുതലായിരിക്കും. അവരൊക്കെ ഈ ഇന്റസ്ട്രിയിൽ ഉള്ളവരടക്കമാണ്. അനീഷേട്ടൻ ഇന്റസ്ട്രിയിൽ അല്ലെങ്കിലും പുള്ളിക്ക് സപ്പോർട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു".

അതേസമയം, ഇനി ആറ് മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് സീസണില്‍ അവശേഷിക്കുന്നത്. അനുമോള്‍, നൂറ, അക്ബര്‍, നെവിന്‍, ഷാനവാസ്, അനീഷ് എന്നിവരാണ് അവര്‍. ഇതില്‍ ഒരാള്‍ കൂടി പുറത്താകും. ബാക്കിയുള്ളവരാകും ടോപ് 5. ആരാകും ബിഗ് ബോസ് കിരീടം കൊണ്ടുപോകുക എന്നറിയാന്‍ ഏവരും കാത്തിരിക്കുകയാണ്. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്