സുരഭിയടക്കമുള്ള മലയാളിതാരങ്ങൾ ഇന്ന് വൈകിട്ട് ദേശീയപുരസ്കാരം ഏറ്റുവാങ്ങാനിരിക്കുകയാണ്. ദേശീയ അവാർഡ് കയ്യിലെത്തും മുൻപേ ബാലതാരം ആദിഷിന്റെ ഒരു വലിയ മോഹം സഫലമായിയിരിക്കുന്നു. എന്തെന്ന് നോക്കാം.
പുലിയിലൂടെയും തെറിയിലൂടെയുമൊക്കെ കുഞ്ഞ് ആദിഷിന്റെ മനസ്സിൽ കയറി പറ്റിയസൂപ്പർ താരം വിജയ്. ആദിഷിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വിജയ്‍യെ ഒന്നു നേരിൽ കാണുക എന്നത്. അത് കഴിഞ്ഞ ദിവസം സഫലമായി.. ദേശീയപുരസ്ക്കാരനേട്ടം കൈവരിച്ച തന്റെ കുഞ്ഞ് ആരാധകനെ വിജയ് പൊന്നാടയിട്ട് ആദരിക്കുകയും ചെയ്തു. ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആദിഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. കൂട്ടുകാരിക്കായി ചികിത്സാ സഹായം തേടുന്ന ഔസേപ്പച്ചൻ എന്ന കുട്ടിയുടെ വേഷം മാണ് ആദിഷ് ഹൃദയ ഹാരിയായി അവതരിപ്പിച്ചത്. ബെൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തിയ ആദിഷ് ഒരുമുത്തശ്ശിഗദ കട്ടപ്പനയിലെ ഋത്വിക് ഋോഷൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാലി ചെങ്ങൽ ജ്ഞാനോദയം സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദിഷ്.
