അവതാര വേഷത്തില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ആദില്‍ ഇബ്രാഹിം കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കാര്‍ത്തിക് സുബരാജിന്‍റെ സംവിധാന സഹായിയായ വിജയരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആദില്‍ അഭിനയിക്കുന്നത്.

 മുന്‍ അറിവാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഹോട്ടല്‍ മാനേജ്‌മെന്‍റെ ബിരുദധാരിയുടെ വേഷത്തിലാണ് ആദില്‍ എത്തുന്നത്. ആദിലിനും സുഹൃത്തുക്കള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

അതേസമയം തമിഴില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ടെന്ന് ആദില്‍ പറയുന്നുണ്ട്. ഇത്രയും നാള്‍ നല്ല തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ആദില്‍ പറയുന്നു. ആദിലിന്‍റെ മലയാള ചിത്രം ദുബായ്ക്കാരന്‍ റിലീസിനൊരുങ്ങുകയാണ്.