ചാനല്‍ അവതാരകനും നടനുമായ ആദിൽ ഇബ്രഹാമിന്‍റെ പുതിയ ചിത്രം ഹലോ ദുബായ്‌ക്കാരന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവരാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു ഗ്രാമീണ കർഷകന്‍റെ മകനായ പ്രകാശന് പത്തു വയസുള്ളപ്പോൾ മനസില്‍ കൈയറിയതാണ് ദുബായിയിൽ പോകണമെന്ന്. പ്രകാശൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ആദിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാളവിക മേനോൻ ആണ് നായിക.

തൊഴിലില്ലായ്മയും അതിനെ തുടർന്ന് ഉണ്ടാകുന്ന അപമാനവും പ്രമേയമായി വരുന്ന ഒരു മുഴുനീള ഹാസ്യചിത്രമാണ് ഹലോ ദുബായ്ക്കാരൻ. ട്രെയ്ലറിലും ഹാസ്യസംഭാഷണങ്ങള്‍ കാണാം. യൂട്യൂബ് ട്രെന്‍റിങില്‍ നാലാം സ്ഥാനത്താണ് ഹലോ ദുബായ്‌ക്കാരന്‍റെ ട്രെയ്‌ലർ. 

സലിം കുമാർ,മാമുക്കോയ, ധർമജൻ, കൊച്ചു പ്രേമൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.