ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനായ ചിത്രം മെര്‍സലിന്‍റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തെലുങ്കില്‍ അദിരിന്ദി എന്ന പേരില്‍ എത്തുന്ന ചിത്രത്തിന് ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നേരത്തെ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി കൊടുക്കാത്തതിനാല്‍ ഒക്ടോബര്‍ 18ന് തമിഴ് പതിപ്പിന് ഒപ്പം തെലുങ്ക് റിലീസ് നടന്നിരുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളായ ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്‌ക്കെതിരെ കടുത്ത വിമര്‍ശനത്തില്‍ ഉയര്‍ന്ന പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സീനുകള്‍ ഒഴിവാക്കിയ ശേഷവും സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചെന്നാണ് സൂചന. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിനിമയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. ജിഎസ്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പിന്‍വലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.