Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ യുഗത്തിലും ആഴത്തിലുള്ള അറിവ് കിട്ടാൻ പുസ്തകം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്‍ണന്‍

Adoor Gopalakrishnan
Author
Thiruvananthapuram, First Published Aug 5, 2016, 8:19 AM IST

ഡിജിറ്റൽ യുഗത്തിലും ആഴത്തിലുള്ള അറിവ് കിട്ടാൻ പുസ്തകവായന തന്നെവേണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. വിവരങ്ങൾ വിരൽത്തുമ്പിൽ കിട്ടിത്തുടങ്ങിയതോടെ പലരും പുസ്തകങ്ങൾ കൈകൊണ്ട് തൊടാൻ മടിക്കുകയാണെന്നും അടൂർ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഡോക്ടർ നന്ത്യത്ത് ഗോപാലകൃഷ്ണൻ രചിച്ച നോവലും കാല്പനികതയും എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അടൂർ. തിരുവനന്തപുരം എംജി കോളേജിൽ നടന്ന ചടങ്ങിൽ കെ മുരളീധരൻ എംഎൽഎ ആദ്യ പ്രതിഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Follow Us:
Download App:
  • android
  • ios