Asianet News MalayalamAsianet News Malayalam

പുലിമുരുകന് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ കിട്ടി? രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

പുലിമുരുകൻ സിനിമയ്‍ക്കെതിരെ വീണ്ടും സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. പുലിയെ വേട്ടയാടി കൊല്ലുന്ന സിനിമയ്ക്ക് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാൻ ഒരുപാട് പൈസ കൈമാറിക്കാണുമെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ പറ‌ഞ്ഞു.  

Adoor gopalakrishnan against movie pulimurugan
Author
Kerala, First Published Feb 13, 2019, 6:45 AM IST

ചങ്ങനാശ്ശേരി: പുലിമുരുകൻ സിനിമയ്‍ക്കെതിരെ വീണ്ടും സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. പുലിയെ വേട്ടയാടി കൊല്ലുന്ന സിനിമയ്ക്ക് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാൻ ഒരുപാട് പൈസ കൈമാറിക്കാണുമെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ പറ‌ഞ്ഞു.  

പൂച്ചയെ കാണിക്കുന്നതിന് പോലും സെൻസര്‍ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. ആയിരം കോടി രൂപയുടെ സിനിമകൾ നിരോധിക്കണം.   ചങ്ങനാശേരി സെന്‍റ്   ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ജോൺ ശങ്കരമംഗലം അനുസ്മരണ പ്രഭാഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണൻ.

Latest Videos
Follow Us:
Download App:
  • android
  • ios