ആട് ഒരു ഭീകര ജീവിയിലെ ഷാജി പാപ്പാനെ പ്രേക്ഷകര്‍ അത്രകണ്ട് സ്വീകരിച്ചതാണ്. ഇപ്പോഴിതാ ആട് 2 വിലെ ഗാനത്തെ യും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഷാജി പാപ്പാനായി എത്തിയ ജയസൂര്യയും മറ്റ് കഥാപാത്രങ്ങളും പാടി തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന ഗാനമാണ് യുവാക്കളുടെ ഹരമായി മാറിയത്.
'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെടാ' എന്നു തുടങ്ങുന്ന ഗാനമാണ് ഹിറ്റായി മാറിയത്. ഷാന്‍ റഹ്്മാനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
മനു മഞ്ജിത്തും പ്രീതി നമ്പ്യാരുൂം ചേര്‍ന്ന് എഴുതിയിരിക്കുന്ന വരികള്‍ പാടിയിരിക്കുന്നത് കീര്‍ത്തനയും ശബരീഷ് സിയ ഉള്‍ഹഖും ചേര്‍ന്നാണ്. യുടുബില്‍ അപലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്. തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും ഷാജി പാപ്പാനെ ആളുകള്‍ സ്വീകരിച്ചതാണ്. 2015 ലാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ റിലീസായത്.

