സഞ്ജയ് ലീല ബന്‍സായി ചിത്രം പത്മാവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സിനിമയെ പിന്തുണച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്ക് ശേഷമമാണ് അര്‍ണാബ് സിനിമയെ പിന്തുണച്ച് രംഗത്ത് എത്തിയത്.
രജ്പുത് വിഭാഗക്കാരുടെഅഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് പത്മാവതിയെന്ന് അര്‍ണാബ് പറഞ്ഞു. ഇതിന് പിന്നാലെ റിപ്പബ്ലിക് ടിവിയുടെ പ്രൈം ടൈമിലും പത്മാവതിയെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു. സിനിമയിലെ ഓരോ രംഗങ്ങളും റാണി പത്മാവതിയുടെ മഹത്വം വരച്ചു കാണിക്കുന്ന സിനിമാ ട്രിബ്യൂട്ടാണെന്ന് അര്‍ണാബ് പറഞ്ഞു.
ചിത്രം തിയേറ്ററുകളില്‍ എത്തിയാല്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്ന കര്‍ണിസേനയ്ക്ക് വിഡ്ഢിത്തം മനസ്സിലാകുമെന്നും അര്‍ണാബ് പറഞ്ഞു. സിനിമയ്‌ക്കെതിരെ അക്രമം അഴിച്ചു വിടുന്നവര്‍ മണ്ടന്മാരാണ്. കര്‍ണി സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി പുനരാലോചിക്കണമെന്നും അര്‍ണാബ് പറഞ്ഞു.ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ്.
